2010, ജൂലൈ 1, വ്യാഴാഴ്‌ച

ഒന്ന് നീ അറിയുക....

ഓര്‍മ്മകള്‍ എല്ലാം നമുക്ക് ഓര്‍ക്കാന്‍ പറ്റിലെങ്കിലും, ചില ഓര്‍മ്മകള്‍ നമ്മുക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല ,എത്ര മറന്നാലും അത് നമ്മളെ തേടി വരും. അത് പോലെ തന്നെ ആണ് സ്നേഹം.
 എന്നും എവിടെയും വിലപ്പെട്ടതാണ്.! കൊടുത്താല് കിട്ടും.!കിട്ടണം ഇത്തിരി വൈകിയാണെങ്കിലും കിട്ടുക തന്നെ ചെയ്യും...


*******************************************************


എപ്പോഴാ ,എവിടാ, ആരോടാ എന്നൊന്നും പറയാന്‍ പറ്റില..

അങ്ങ് സംഭവിക്കുകയ ..ഇപ്പോള്‍ നിന്നോട് തോന്നിയത് പോലെ...

ഓര്‍ക്കുന്നോ ... ആരായിരുന്നു നീ എനിക്കെന്ന്?

അറിയുന്നോ..... ഇപ്പോള്‍ ആരാ നീ എന്‍റെ എന്ന്?

സൌര്‍ഹതത്തിനിടയിലും നീ തന്ന ആ സ്വന്തനവും,

എന്നെ പറ്റിയുള്ള നിന്‍റെ ആവലതിയുമാകം നിന്നെ എന്നിലേക്ക്‌ 


അടുപിച്ചത്.....

ഒരു പക്ഷെ ഇപ്പോ നീ അതിശയിക്കുകയാകും എന്താ ഞാന്‍ ഇങ്ങനെ എന്ന്....

അതാ ഞാന്‍ പറഞ്ഞെ...ആരോടാ എപ്പോഴാ എങ്ങനെയാ എന്നൊന്നും 


പറയാന്‍ പറ്റിലന്ന്നു....

ഇതെഴുതുന്ന എന്‍റെ കൈ വിരലുകളുടെ വേഗം എന്നെ അതിശയിപിക്കുന്നു...


ഇതു വായിക്കുന്ന നിന്‍റെ മുഖം എന്നില്‍ പുഞ്ചിരി ഉണര്‍ത്തുന്നു....

നിന്‍റെ മുഖത്തുഉണരുന്ന ആ ഭാവം പോലും എന്നെ നിന്നിലെക്കടുപ്പികുന്നു ...

കാലം നിന്നില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്തൊക്കെ എന്നെനികറിയില്ല...

ഒന്നെനിക്കറിയാം നിന്നെ എനിക്കേറെ ഇഷ്ട്ടമാണന്നു...

നീ പറഞ്ഞ കടപ്പാടുകളെയും ബന്ധങ്ങളെയും ഞാനിന്നു വെറുക്കുന്നില്ല,

കാരണം ഇപ്പോഴും നിന്നെ സ്നേഹിക്കാന്‍ എനിക്ക് കഴിയുന്നുണ്ട് ...

അല്ലെങ്ങിലും നിന്നെ മനസിലാക്കാന്‍ കഴിഞ്ഞില്ലേല്‍ എന്‍റെ പ്രണയത്തിനു


എന്തര്‍ത്ഥം ?


നീ പറഞ്ഞ ബന്ധങ്ങളും കടപ്പാടുകളും നമുക്ക് കാവലകട്ടെ....

കാലവും ദൈവവും നമുക്ക് തുണയാകട്ടെ...അവര്‍ കനിയും വരെ .........

അല്ലേല്‍ അതിനപ്പുറതെക്കും നമ്മുക്ക് പ്രണയിക്കാം...കൈ നിട്ടുകയാണ് ഞാന്‍ .....

ഈ ജന്മത്തിലേക്കു ..എന്‍റെ ഇനി വരും കാല ജന്മ ജന്മാന്തരങ്ങളിലേക്ക്.....

കൈ പിടിക്കാം നിനക്ക്...അല്ലേല്‍ കൈ തട്ടിയെറിയാം ....

ഒന്ന് നീ അറിയുക....

നിന്നെ ഞാന്‍ ഒരുപാട്‌ സ്നേഹിക്കുന്നു.....

2010, ജൂൺ 28, തിങ്കളാഴ്‌ച

ഓര്‍മയുണ്ടോ ആ ദിനം...

ഓര്‍മയുണ്ടോ ആ ദിനം....
നമ്മള്‍ ആദ്യമായ് കണ്ടു മുട്ടിയത്‌.

നമ്മള്‍ ആദ്യമായി സംസാരിച്ചതും അന്നായിരുന്നു...
ഒരേ ക്ലാസ്സില്‍ പഠിക്കുന്നവര്‍ ആയിട്ടും നമ്മള്‍ അതുവരേ പരസ്പരം ശ്രദ്ധിച്ചില്ലായിരുന്നു ...

ഞാന്‍ ഇപ്പോളും ഓര്‍ക്കുന്നു ...
അന്ന് ഒരു വെള്ളിയാഴയായിരുന്നു നമ്മള്‍ അന്ന് ഒരുപാടു സംസാരിച്ചു കോളേജ്ണ്ടെ ഇടനാഴിയില്‍ നമ്മുടെ സംസാരം കണ്ടു അസൂയകൊണ്ട് തുറിച്ചു നോക്കിയിരുന്ന എന്റെ കൂട്ടുകാരുടെ മുഖം ഇപ്പോളും എന്റെ മനസ്സില്‍ ഉണ്ട് ..ആ വെള്ളിയാഴ്ച്ചക്ക് ശേഷം രണ്ടു ദിവസം എനിക്ക് നിന്നോട് സംസാരിക്കാന്‍ കഴിഞില്ല ആ ദിവസങ്ങള്‍ തള്ളി നീക്കിയത് എങ്ങിനെ എന്ന് എനിക്ക് മാത്രമേ അറിയൂ ....

എന്തായാലും പിന്നീട് എനിക്ക് നിന്നെ കാണാതെ സംസാരിക്കാതെ മുന്നോട്ടു പോകാന്‍ കഴിയാത്ത അവസ്ഥയായി ..പിന്നീട് കോളേജ്ലെ നിറങ്ങളില്‍ നമ്മള്‍ ഒരുപാടു നിറകൂട്ട്‌ തീര്‍ത്തത് നിനക്ക് ഓര്‍മയില്ലേ ...ഒടുവില്‍ പതിഞ്ഞ സ്വരത്തില്‍ നീ എന്നോട് പറഞ്ഞു നീ എന്നെ ജീവനുതുല്യം സ്നേഹിക്കുനെന്നു ...അത് എന്റെ കാതുകളില്‍ ഇപ്പോളും മുഴങുന്നു......പക്ഷെ പെട്ടന്ന് ഒരു ദിവസം എന്റെ ജീവിതത്തില്‍ കരിനിഴല് വീഴ്ത്തി...അന്ന് ഞാന്‍ നിന്നെ കണ്ടില്ലയിരുനെന്കില്‍ വിധി ചിലപ്പോള്‍
മറ്റൊരു തരത്തില്‍ ആകുമായിരുന്നു ...

.അന്ന് നമ്മള്‍ പരസ്പരം ഇടവഴിയിലൂടെ മുട്ടിയുരുമ്മി നടന്നപ്പോള്‍ ...നിന്ടെ ജേഷ്ടന്‍ പുറകില്‍ ബൈക്കുമായി വന്നത് നീ ഒരിക്കലും മറക്കില്ല എന്ന് എനിക്ക് അറിയാം. എന്നെ കൈക്ക് പിടിച്ചു നിറുത്തി നിന്നോട് വേഗം വീട്ടില്‍ പോകാന്‍ ആവശ്യപെട്ടതും ....നീ മറന്നുകാണില്ല ..കാരണം നമ്മള്‍ അവസാനമായി കണ്ടതും അന്നായിരുന്നു ...

അതിനു ശേഷം ഞാന്‍ നിന്നെ പിന്നീട് കണ്ടിട്ടേയില്ല ...ഇന്ന് നീ എവിടെ ആയിരിക്കും എന്ന എന്റെ ചോദ്യത്തിനു മറുപടിയായി ഞെട്ടലോടെയാണ് ഞാന്‍ അത് അറിഞത് വിധി നിന്നെ തട്ടിഎടുത്തു പോയ് കളഞത്..... ..നീ ഇന്ന് ഈ ഭൂമിയില്‍ ഇല്ല എന്നറിഞിട്ടും ഞാന്‍ ഈ കുറിപ്പ് എഴുതുന്നത് ഞാന്‍ കുറിക്കുന്ന ഓരോ വാക്കുകളും നിന്ടെ ആത്മാവില്‍ തോട്ടറിയും നീ എവിടെ ആയിരുന്നാലും അത് എനിക്ക് അറിയാവുന്നതുകൊണ്ടാണ് നീ എന്നെ അത്ര മാത്രം സ്നേഹിചിരുന്നില്ലേ............

ഞാന്‍ ഇന്ന് ജീവിചിരിക്കുന്നതിണ്ടേ പ്രധാന കാരണം നീ ഈ ഭൂമിയില്‍ അവശേഷിപ്പിച്ചു പോയ നിന്ടെ സ്നേത്തിണ്ടേ ഓര്‍മകള്‍ നിലനിര്‍ത്താന്‍ വേണ്ടി ആണ് ...ചിലപ്പോള്‍ ഞാന്‍ ഓര്‍ക്കും എന്റെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി ആയിരിക്കും നീ എന്നെ ഇത്രക്കും സ്നേഹിച്ചത് ...

നിനക്കറിയാമോ അന്ന്‌ നിന്നെ സ്നെഹിചതിനു എനിക്ക് പകരം നല്കേണ്ടി വന്നത് എന്റെ വലതു കാല്‍ ആണ് ..നിന്ടെ ജേഷ്ടന്‍ അത് തല്ലിഒടിക്കുബോഴും നിന്ടെ മുഖം ആയിരുന്നു എന്റെ മനസ്സില്‍ ....നിന്നോടുള്ള സ്നേഹത്തിനു പകരം വെക്കാന്‍ എന്റെ ജീവന്‍ നല്‍കാനും ഞാന്‍ തയ്യാര്‍ ആയിരുന്നു ഇനിയും നമ്മള്‍ കണ്ടുമുട്ടും എനിക്ക് അത് ഉറപ്പാണ് ....ഭൂമിയില്‍ അല്ലങ്ങില്‍ മറ്റേതെങ്കിലും ലോകമുണ്ടെന്കില്‍ അവിടെ ...അന്ന്‌ നാം നയ്തു കൂട്ടിയ സ്വപ്നങ്ങള്‍ പൂവണിയും ...

പാതിവഴിയില്‍ നിന്നെ ഞാന്‍ ഉപേക്ഷിച്ചു പോയി എന്ന് നീ തെറ്റിദ്ധരിച്ചിരിക്കുമോ ....എന്നാല്‍ ശരീരമാകെ തളര്‍ന്ന ഞാന്‍ കിടക്കയില്‍ നിന്ന് എണിട്ടത് രണ്ടു വര്‍ഷത്തിനു ശേഷമാണ് ........അപ്പോളേക്കും നീ എനിക്ക് നഷ്ടപെട്ടിരുന്നു ..എന്നെനെക്കുമായി ...ഈ ഭൂമിയില്‍ നിന്ന് വിടപറഞ്ഞു പോയിരുന്നു .......

എങ്കിലും എന്റെ പ്രതിക്ഷകള്‍ക്ക് ഒരു തരി പോലും മങ്ങല്‍ ഏറ്റിട്ടില്ല...നാം കണ്ടുമുട്ടും....മുട്ടിയെ തീരു .....കാലത്തിന്ടെ കുത്തൊഴുക്കില്‍ ഈ പുസ്തകത്താളുകള്‍ നശികാതിരിക്കട്ടെ ..കാരണം ഇതില്‍ എന്റെ കണ്ണിരിണ്ടേ ഉപ്പു കലര്നിട്ടുണ്ട് .....ഒട്ടിച്ചേര്‍ന്ന നമ്മുടെ ഹൃദയങ്ങള്‍ അടര്‍ത്തി മാറ്റിയ കാലത്തിന്ടെ കൈകളില്‍ എന്റെ ഹൃദയരക്തതിണ്ടേ കറപുരണ്ടിട്ടുണ്ടാകും .
ഈ കുറിപ്പ് പ്രണയിക്കുന്നവര്‍ക്കും വിരഹത്താല്‍ നീറുന്ന മനസ്സുകള്‍ക്കും ഞാന്‍ സമര്‍പ്പിക്കട്ടെ .....

വസന്തം ഗ്രീഷ്മതിനു വഴി മാറുമ്പോള്‍ മരച്ചില്ലകളില്‍ നിന്ന് കൊഴിയുന്ന പൂക്കള്‍ ആ ചില്ലകളോട് യാത്ര പറഞ്ഞിരിക്കാം ....വീണ്ടും കാണാം എന്ന പ്രതിക്ഷയോടെ ......അവ അതെ ചില്ലകളില്‍ വീണ്ടും പുനര്‍ജനിക്കും അതുപോലെ പ്രതിക്ഷകളോടെ ഞാനും കാത്തിരിക്കുന്നു ........ഒരു പുനര്‍ജനിക്കായി........!

2010, ജൂൺ 17, വ്യാഴാഴ്‌ച

അതല്ലേ അളിയാ ഫ്രണ്ട്ഷിപ്പ് ? ? ?

ഒക്കെപ്പോഴെങ്കിലും എനിക്ക് നിന്നെയോ നിന്‍‌റ്റെ സൗഹ്രദമോ നഷ്ടപ്പെടുന്നു
എന്നു തോന്നിയാല്‍ ഒരിക്കലും ഞാന്‍ നിന്നെ ഞാന്‍ എന്‍‌റ്റെ സ്വപ്നങ്ങളില്‍
തേടുകയില്ല, ഒരിക്കലും നിന്‍‌റ്റെ സ്വരം കേള്‍ക്കാനായ് ഞാന്‍
കാത്തിരിക്കില്ല, ഒരിക്കലും നിന്‍‌റ്റെ സ്ക്രാപ്പുകള്‍ക്കോ നിന്‍‌റ്റെ
സന്ദേശ്ശങ്ങള്‍ക്കോ വേണ്ടി ഞാന്‍ കാത്തിരിക്കില്ല......

പകരം എന്‍‌റ്റെ കൈയ് ഞാന്‍ എന്‍‌റ്റെ ഹ്രദയത്തോട് ചേര്‍ത്തു വയ്ക്കും...

അവിടെ എനിക്ക് നിന്നെ, നിന്‍‌റ്റെ സൗഹ്രദത്തെ കാണാന്‍ കഴിയും, അവിടെ എനിക്കു നിന്‍‌റ്റെ സ്വരം കേള്‍ക്കാന്‍ കഴിയും, അവിടെ എനിക്ക് നിന്‍‌റ്റെ സ്ക്രാപ്പുകളൂം സന്ദേശ്ശങ്ങളും വായിക്കാന്‍ കഴിയും.......

അങ്ങനെ എനിക്കു  തോന്നിയില്ലെങ്കില്‍, അത് എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്‍‌റ്റെ സൗഹ്രദത്തിന്‌ എന്തര്‍ത്ഥം....

ഒരു യഥാര്‍ത്ത സൗഹ്രദത്തിന്‌ അതു  കഴിയും, അല്ലെങ്കില്‍ കഴിയണം സുഹ്രത്തേ......

അതല്ലേ യഥാര്‍ത്ത  സൗഹ്രദം...... ..