2009, മാർച്ച് 28, ശനിയാഴ്‌ച

ഇനിയും വരാനിരിക്കുന്ന സൌഹൃദത്തിന്റെ ഒരു നവ വസന്തത്തിനായി നമുക്ക് കാത്തിരിക്കാം.......


സൌഹൃദം,
അന്യോന്യമറിയുന്ന മനസ്സുകളെ
പരസ്പരം കോര്‍ക്കുന്ന ഒരു കാണാചരട്....
കൊടുക്കല്‍ വാങ്ങലുകളില്ലാതേ’
ലാഭനഷ്ട്ടങ്ങളില്ലാതെ’
ഹൃദയം ഹൃദയത്തെയറിയുന്ന നേര്‍...

സ്നേഹം ആത്മാവിന്റെ ഭാഷയാണ്,
ഇതിനോളം മാധുര്യമുള്ള മറ്റൊരു വികാരമില്ല....
നമ്മുടെ സൌഹൃദത്തിന്
ആത്മാവ് നഷ്ട്ടമാവുന്ന പോലെ...

പുതിയ സംസ്ക്കാരം നമുക്കു മുന്നില്‍
തുറന്നു വയ്ക്കുന്ന ചാറ്റ് ജാലകങ്ങളും
മെയിലുകളും ചേര്‍ന്ന്
സൌഹൃദത്തെ തീരെ
ചെറുതാക്കുന്നുവോ???

സൌഹൃദം വംശനാശത്തിന്റെ
വക്കിലെത്തി നില്‍ക്കുമ്പൊള്‍,
നമ്മുടെ ഹൃദയകോശങ്ങള്‍,
ഏകാന്തതയുടെ വേനലില്‍
വരളുമ്പൊള്‍,
ഇനിയും വരാനിരിക്കുന്ന സൌഹൃദത്തിന്റെ ഒരു നവ വസന്തത്തിനായി നമുക്ക് കാത്തിരിക്കാം

2009, മാർച്ച് 10, ചൊവ്വാഴ്ച

കൂട്ട് : ഒരു മഞ്ഞു തുള്ളി ...........

നിനക്കു എന്നൊടു കൂട്ട് കൂടണമെങ്കില് കൂടിക്കോ..പിന്നെ എന്റെ സ്നെഹത്തെ കുറ്റം പറയരുത്..എന്നെ പാതി വഴിയെ തനിച്ചാക്കരുത്...കാരണം കരയാന് എനിക്ക് ഇഷ്ടമല്ല...


എന്‍റെ മുന്നില് നടക്കരുത്...
ഞാന് പിന്തുടര്‍നെന്നു വരില്ല...
എന്‍റെ പിന്നില് വരരുത്...
ഞാന് നയിച്ചെന്നു വരില്ല....
പറ്റുമെങ്കില് അല്പ ദൂരം
നമുക്കൊരുമിച്ചു നടക്കാം,
സുഹൃത്തുക്കളായി..........ഞാന് എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു. എന്നില് എന്തെങ്കിലും നല്ല ഗുണങ്ങള് കാണുന്നുവെങ്കില് അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില് നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള് കാണുന്നുവെങ്കില് അത് എന്റേതു മാത്രമാണ്.
പുലരികള് ഇനിയും പിറന്നേക്കാം,വാനമ്പാടികള് ഇനിയും പാടിയേക്കാം,എങ്കിലും... ഞാനൊരു മിന്നാമിനുങ്ങാകുകയാണ്... നിങ്ങളുടെ മനസ്സിലോരു മിന്നുവെട്ടം പകരാന്... ....
ഒരു മഞ്ഞു തുള്ളി ...........