2007, മാർച്ച് 10, ശനിയാഴ്‌ച

നീര്‍മിഴിപ്പൂക്കള്‍

(2007 മാര്‍ച്ച്‌ 9നു തൃശ്ശൂരില്‍ വച്ച് നടന്ന സംസ്ഥാന ഇന്‍റര്‍പോളി ആര്‍ട്സ് ഫെസ്റ്റിവലില്‍ ഒന്നാം സ്ഥാനം നേടിയ കഥ. വിഷയം : ജീവിതം മറന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍.)

ഇന്നലെ പ്രിയയെ ചെക്കപ്പിനു കൊണ്ടുപോകേണ്ട ദിവസമായിരുന്നു.  അതാണ്  ഞാന്   ഇന്നലെ വരാതിരുന്നത്നിനക്ക് ബാംഗ്ലൂര്ക്ക് ട്രാന്സ്ഫറാണെന്ന് കേട്ടല്ലോ ?” രഞ്ജിത്ത് ചോദിച്ചുക്രിസ്റ്റി രഞ്ജിത്തിനെ ആകെപ്പാടെ ഒന്നു നോക്കിഅതേടാ ട്രാന്സ്ഫറാണ്ഇനി ഒരു മാസം കൂടിയേ ഞാന് എറണാകുളത്ത് കാണുകയുളളുവളരെക്കാലമായി ഇവിടെനിന്നു മാറിനില്ക്കണമെന്നു ഞാന് വിചാരിക്കുന്നു. ക്രിസ്റ്റി പറഞ്ഞു.

അപ്പോള് നമ്മള് വീണ്ടും പിരിയുകയാണ് അല്ലേ?” രഞ്ജിത്ത് ചോദിച്ചുഅതേക്രിസ്റ്റി മനസ്സിലോര്ത്തുപിരിയുകവീണ്ടും കണ്ടുമുട്ടുക ഇത് സ്ഥിരമാണ്.  B.Tech- ആദ്യ മൂന്നു വര്ഷങ്ങള് ഒരുമിച്ച് പഠിച്ചു1 വര്ഷം ഇടവേളഅതിനുശേഷം MCA- ഒരുമിച്ച് രണ്ടുവര്ഷം വീണ്ടും ഇടവേളരണ്ടു വര്ഷങ്ങള്ക്ക് മുമ്പ് ഇന്ഫോ പാര്ക്കിലെ ഗ്ലോബല് മീഡിയ സൊലൂഷന്സില് പുനസമാഗമംക്രിസ്റ്റി ഓണ്ലൈന് വിഭാഗത്തിലും,  രജ്ഞിത്ത് സെയില്സ് വിഭാഗത്തിലും.

അപ്പോള് ഫോണ് ശബ്ദിച്ചുCEO സിറിള് ജോര്ജ്ജാണ്മിക്രിസ്റ്റഫര് സാം തോമസ്പ്ലീസ് കം ടു മൈ ചേംബര്. ക്രിസ്റ്റി സ്വന്തം ക്യാബിനില് നിന്നെണീറ്റുഎന്താ കാര്യം?” അടുത്ത ക്യാബിനിലിരുന്ന രജ്ഞിത്ത് ചോദിച്ചുഅറിയില്ലപോയി കാണട്ടെ. ക്രിസ്റ്റി CEO-ടെ ചേംബര് ലക്ഷ്യമാക്കി നടന്നു.

ഗുഡ് മോണിംഗ് സര്. ക്രിസ്റ്റി കടന്നു ചെന്നുഗുഡ്മോണിംഗ് ക്രിസ്റ്റഫര്. ടേക്ക് യുവര് സീറ്റ്. ക്രിസ്റ്റി ഇരുന്നുലുക്ക് അനിത . ഇതാണ് ഞങ്ങളുടെ ഓണ്ലൈന് സെക്ഷന് ഹെഡ് ക്രിസ്റ്റഫര് സാം തോമസ്ക്രിസ്റ്റിയുടെ ഗ്രൂപ്പില് സിസ്റ്റം അഡ്മിനിസ്ട്രേറ്റര് ആയാണ് അനിതയ്ക്ക് പോസ്റ്റിംഗ്. സിറിള് പറഞ്ഞുപ്രത്യഭിവാദനം ചെയ്ത ക്രിസ്റ്റി അവളെ കണ്ട് ഒരു നിമിഷം നടുങ്ങിപ്പോയിഅവള്അനിത.....അനിത സിറിയക്ക്!!

സോറി സര്എനിക്ക് രണ്ടു മണിക്കു ഒരു അപ്പോയിന്മെന്റ് ഉണ്ടായിരുന്നു. ക്രിസ്റ്റി എണിറ്റുഓക്കെ യു മേ ഗോ. സിറിള് പറഞ്ഞുഅനിത നാളെ തന്നെ ജോയിന് ചെയ്തു കൊള്ളൂ.” ക്രിസ്റ്റി ക്യാബിനിലെത്തിയപ്പാടെ മേശപ്പുറത്ത് തലവെച്ചു കിടന്നുഒരിക്കലും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്അവള്അത് അവളായിരിക്കുമോനമ്മള് പിരിയേണ്ടവരാണ്എങ്കിലതു ഇപ്പോള് തന്നെയാവട്ടെമനസ്സില് മുഴങ്ങുന്ന വാചകങ്ങള്. ഇല്ല.... എല്ലാം മറന്നുവെന്ന് കരുതിയതാണ്.... നശിച്ച ഓര്മ്മകള്!

      മേ  കമിന് സര്? വാതില്ക്കല് സ്ത്രീ ശബ്ദംയേസ് . കമിന് ക്രിസ്റ്റി ഏണിറ്റു ഇരുന്നുഅതു അനിതയായിരുന്നുഅനിത....നീ ഇപ്പോള് ഇവിടെ? ക്രിസ്റ്റി ചോദിച്ചുപേരുപോലും മറന്നിട്ടില്ല. അനിത പുഞ്ചിരിച്ചുവീണ്ടും കണ്ടു മുട്ടുമെന്ന് ഞാനും ഒട്ടും പ്രതീക്ഷിച്ചില്ലഇത്തവണ പോകാന് ചാന്സ് എനിക്കില്ലേഅതല്ലേ അതിന്റെ ശരി? അനിത ചോദിച്ചുവേണ്ട അനിതഇത്തവണയും പോകുന്നത് ഞാന്‍ തന്നെയാണ്ചരിത്രം ആവര്ത്തിക്കട്ടെഒരു മാസം കൂടിയേ ഞാനിവിടെ കാണൂഎനിക്ക് ബാംഗ്ലൂര്ക്ക് ട്രാന്സ്ഫറാണ്നമ്മള് കണ്ടുമുട്ടിയിട്ടില്ലായെന്ന് കരുതിയാല് മതി. ക്രിസ്റ്റി പറഞ്ഞു.

അനിത ബാഗില് നിന്നൊരു ഡയറിയെടുത്തു അതിനുള്ളിലിരുന്ന ഒരു കടലാസ് ക്രിസ്റ്റിക്കു നേരെ നീട്ടിക്രിസ്റ്റി വിറയ്ക്കുന്ന കൈകളോടെ അതു വാങ്ങിഅതില് വടിവൊത്ത കയ്യക്ഷരംതന്റെ കൈപ്പടയാണെന്ന് ക്രിസ്റ്റി പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു.

       മണലില് ഞാന് നിന്നെ എഴുതുന്നു
      തിരകള് അതിനെ മായ്ച്ചു കളയട്ടെ
      നൂലറ്റ പട്ടത്തില് ഞാന് നിന്റെ പേരെഴുതി പറത്തുന്നു
      അനന്തസീമയില് അതലിഞ്ഞു തീരട്ടെ
      ഇനി എന്നെങ്കിലും നിന്നെ കണ്ടുമുട്ടിയാല് ഞാന് പറയും
      എനിക്കു നിന്നെ അറിയില്ല!!

      ക്രിസ്റ്റിയുടെ മനസ്സില് അപ്പോള്  രംഗം തെളിഞ്ഞു വന്നുആര്ട്സ് ക്ലബ് ഉത്ഘാടത്തിനു താനെഴുതിയ പാട്ടുപാടുന്ന മെലിഞ്ഞ പെണ്കുട്ടിഎത്ര നാളായി കാത്തിരുന്നെന്നോ.....

      നിലക്കാത്ത കരഘോഷം അടുത്ത രംഗത്തില് സ്റ്റേജില് ഒരു ആണ്കുട്ടി നിന്ന് പ്രസംഗിക്കുകയാണ്.

നമ്മുടെ കോളേജ് മാഗസിന് ഇവിടെ വെച്ചു പ്രകാശനം ചെയ്യുകയാണ്ഞങ്ങളിതിനു ഓര്മ്മയുടെ പൂക്കള്’  (The Boutique of memoirsഎന്നാണ് പേരിട്ടിരിക്കുന്നത്മാനവരാശിയുടെ നന്മയ്ക്കായി ഇതിഹാസങ്ങള് രചിച്ചപ്പോള് സ്വന്തം ജീവിതം മറന്നു പോയവര്പ്രണയമെന്ന മൂന്നക്ഷരത്തിനുവേണ്ടി കിരീടവുംചെങ്കോലും ഉപേക്ഷിച്ചവര്സമൂഹത്തിന്റെ കല്ലേറുകള്ക്കിടയിലും ഇരുട്ടില് നിന്ന് വെളിച്ചത്തിലേക്ക് ഒരു ജനതയെ കൈപിടിച്ചു നടത്തിയവര്നഷ്ടപ്പെടാന് ചങ്ങലകള് മാത്രമുള്ള മനുഷ്യന്  പ്രത്യയശാസ്ത്രങ്ങളിലൂടെ മോചനം നല്കിയവര്ഹൃദയമിടിപ്പുകളെ അക്ഷരങ്ങളിലേയ്ക്ക് ആവാഹിച്ചു ചരിത്രത്തിന്റെ ഭാഗധേയമായവര്ജനിക്കാനിരിക്കുന്ന തലമുറയുടെ സ്വാതന്ത്രത്തിനു വേണ്ടി തൂക്കുകയറുകളെ മന്ദഹാസത്തോടെ നേരിട്ടവര്, അവര്ക്കായി ഞങ്ങള്  മാഗസിന് സമര്പ്പിക്കുന്നുഇതിനു വേണ്ടി ഞങ്ങള്ക്കൊപ്പം അദ്ധ്വാനിച്ച ഒരാളുണ്ട്നമ്മുടെ കൗണ്സിലര് അനിത സിറിയക്ക് ചടങ്ങില് വന്നു പങ്കെടുക്കുവാന് അവര്ക്ക് സാധിച്ചിട്ടില്ലഎഡിറ്റോറിയല് ബോര്ഡിന്റെ പേരില്‍ അനിതയ്ക്കുള്ള പ്രത്യേക നന്ദി ഇത്തരുണത്തില്.....”

“ക്രിസ്റ്റി അനിതയുടെ വിളി ക്രിസ്റ്റിയെ സ്വപ്നത്തില് നിന്നുണര്ത്തിഅവളുടെ നോട്ടം തന്റെ കൈയിലെ മോതിരത്തിലാണെന്ന് അവനു മനസ്സിലായിസെലിന്, നല്ല പേര്. അനിത പറഞ്ഞുആറു വര്ഷം......നീണ്ട ആറു വര്ഷങ്ങള് ഞാന് നിനക്കായി കാത്തിരുന്നുനീ വരുമെന്ന പ്രതീക്ഷയില് വീട്ടുകാര് കൊണ്ടു വന്ന ഓരോ ആലോചനയും ഞാന് തള്ളി കളഞ്ഞുഅവസാന പ്രതീക്ഷയുമായാണ് ഞാന് നിന്നെ തേടി ഇവിടെയെത്തിയത്അപ്പോള് ക്രിസ്റ്റിനീ.....നീയുമെന്നെ തോല്പ്പിച്ചു കളഞ്ഞു.... എല്ലായിടത്തും തോറ്റവളായി ഞാന്...... ഞാന് തനിയെ....

അവള് ബാഗില് നിന്നും ഒരു ക്ഷണകത്തെടുത്തു ക്രിസ്റ്റിയുടെ  നേര്ക്കു നീട്ടി. “എന്റെ വിവാഹമാണ്ജൂണ് 4നുമുട്ടുചിറ ഹോളി ഗോസ്റ്റ് ഫെറോന പള്ളിയില് വെച്ചുഇനിയും ജീവിതത്തോടു തോല്ക്കാന് എനിക്കാവില്ല ക്രിസ്റ്റി. അവള്‍ ബാഗുമെടുത്ത് ക്യാബിനില് നിന്നും ഇറങ്ങി നടന്നു.

      രജ്ഞിത്ത് ക്രിസ്റ്റിയുടെ ക്യാബിനിലേക്ക് കയറിചെന്നുരജ്ഞിത്ത്, അനിത.... ക്രിസ്റ്റി  പറഞ്ഞുഅവന്റെ ശബ്ദം തളര്ന്നതായിരുന്നുഞാന് കണ്ടുഅവള് ഇവിടെ... രജ്ഞിത്തിനും അതൊരു ഷോക്കായിരുന്നുസിസ്റ്റം ഷട്ട് ഡൗണ് ചെയ്ത ശേഷം ക്രിസ്റ്റി എണീറ്റുഞാന് വീട്ടില് പോവുകയാണ് രജ്ഞിത്ത്എനിക്കൊരു ലീവ് എഴുതി കൊടുത്തേക്കണംഅവന് മെല്ലെ കാറിനടുത്തേക്കു നടന്നുസര് സൈറ്റിന്റെ ഡൊമൈന്‍ രേജിസ്ട്രറേന്‍ എക്സ്പൈറി ഡേറ്റ് അടുത്തു വരുന്നുറീന്യൂ ചെയ്തിട്ടില്ല. വെബ് അഡ്മിന് ഗോപന് പറഞ്ഞുഎല്ലാം രജ്ഞിത്തിനോടു പറഞ്ഞാല് മതിഇന്നു ഞാന് ലീവാണ്നല്ല സുഖമില്ല. ക്രിസ്റ്റി പറഞ്ഞുഅവന് കാറില് കയറി സ്റ്റാര്ട്ടു ചെയ്തുഅനിത ഏല്പ്പിച്ച ഷോക്കില് നിന്നും ഇതു വരെ അവന് മുക്തനായി തീര്ന്നിരുന്നില്ല.

കാര് ഓടിക്കുമ്പോഴും ക്രിസ്റ്റിയുടെ മനസ്സ് വേറെ ഏതോ ഒരു ലോകത്തായിരുന്നുമഴ ചാറാന് തുടങ്ങിയിരുന്നുക്രിസ്റ്റി സ്റ്റീരിയോ ഓണ് ചെയ്തുഒരു പക്ഷേ പാട്ടു കേട്ടാല് തന്റെ മനസ്സിന്റെഭാരം കുറെ കുറയുമായിരിക്കുംസെലിന്‍ ദിയോന്‍ തകര്ത്തു പാടുകയാണ് “ഏവരി നൈറ്റ് ഇന് മൈ ഡ്രീംസ് സീ യൂ... ഫീല് യൂ... വീണ്ടും അവളുടെ ഓര്മ്മകള്ആര്ട്സ് ക്ലബ് ഉദ്ഘാടനത്തിനു അനിത വേദിയില് നിന്നു പാടുന്ന രംഗമാണ് ക്രിസ്റ്റിക്ക് ഓര്മ്മ വന്നത്.

എന്നും നീയെന്റെ മാത്രമാണെന്ന്
കിനാവില് ഞാന് വെറുതെ നിനച്ചു പോയി
പോയതെങ്ങെന്നറിവില്ലെങ്കിലും.
ഇന്നും കാത്തിരിപ്പൂ നിന്നെ....

ആര്ട്സ് ക്ലബിനു വേണ്ടി താനെഴുതിഅരുണ് പ്രസാദ് ഈണമിട്ട ഗാനം അനിതയുടെ ചുണ്ടുകളില് നിന്നൊഴുകി വരുന്ന  രംഗം.

എന്തു പറ്റി നേരത്തെ വന്നത് ചോദ്യം കേട്ടപ്പോഴാണ് താന് വീട്ടിലെത്തിയെന്ന് ക്രിസ്റ്റിക്ക് ഓര്മ്മ വന്നത്പോര്ച്ചില് നിര്ത്തിയ കാറില് നിന്നും ക്രിസ്റ്റി മെല്ലെ ഇറങ്ങി. “ഒന്നുമില്ലചെറിയൊരു തലവേദന.” സെല്ലിന്റെ തോളില് കിടന്നു അഞ്ജുമോള് ഉറങ്ങുകയായിരുന്നുമോള് ഉറങ്ങിയോ? ക്രിസ്റ്റി ചോദിച്ചുഉംരാവിലെ ചെറിയൊരു പനിക്കോളുണ്ടായിരുന്നുകരച്ചിലോട് കരച്ചില് തന്നെഒടുവില് കിടന്നുറങ്ങി. സെലിന് പറഞ്ഞുക്രിസ്റ്റി ഉറങ്ങി കിടക്കുന്ന അഞ്ജുമോളെ നോക്കിതന്റെ കുഞ്ഞുമാലാഖ അവള്ക്ക് അനിതയുടെ ഒരു ഛായയുണ്ടെന്ന് അവനു തോന്നിഎല്ലാം തന്റെ വികലമായ മനസ്സിന്റെ ഭ്രാന്തമായ സ്വപ്നങ്ങള് മാത്രമായിരിക്കാം.

ക്രിസ്റ്റി നേരെ മുറിയിലേക്കു നടന്നു ചെന്നുപാടെ ഷൂസുംടൈയും അഴിച്ചിട്ട് നേരെ കട്ടിലിലേക്ക്പഴയ സൈനസൈറ്റിസ് തിരിച്ചു വന്നതു പോലെ തല പൊളിയുന്ന വേദനഭയങ്കര വേദനയാണെങ്കില് ഒരു ആസ്പിരിന് കഴിച്ചിട്ട് കിടക്ക്. സെലിന് വന്നു പറഞ്ഞുമനസ്സിന്റെ വേദന ആസ്പിരിന്‍ കഴിച്ചാല് മാറുമോ എന്ന് ചോദിക്കാന് തുനിഞ്ഞതാണ്വേണ്ട എന്നു മാത്രം മറുപടി പറഞ്ഞുഡാഡി... ഉറക്കമുണര്ന്നു അഞ്ജുമോള് ചിണുങ്ങിഎന്നും ഓഫീസില് നിന്നു വന്നാലുടന് അവളെ എടുത്തു കൊണ്ട് ടെറസ്സില് നടക്കാന് പോകുന്നതാണ്ഡാഡിയ്ക്കിന്ന് വയ്യ മോളേ. സെലിന് അവളെയും കൊണ്ട് പുറത്തേക്കു നടന്നു.

സെലിന് ശരിക്കും ഒരു ആശ്വാസമാണ്യാതൊരു പ്രശ്നങ്ങളും തന്നെ അറിയിക്കാതെ പരിഹരിക്കുന്ന മികച്ചൊരു ട്രബിള് ഷൂട്ടര് കൂടിയാണവള്താനെപ്പോഴും ജോലിത്തിരക്കിലായിരിക്കും.  ഒരു സോഷ്യല്‍ നെറ്റ് വര്ക്കിംഗ് ഗ്രൂപ്പ് സൈറ്റ് ഗ്ലോബല് മീഡിയ സൊല്ലൂഷന്സ് പുറത്തിറക്കിയതിനു ശേഷം നേരാവണ്ണം ഉറങ്ങാന് പോലും സാധിച്ചിട്ടില്ലഅഞ്ജുമോള് ജനിച്ചശേഷം ജോലി രാജിവെച്ച സെലിന് വീട്ടുകാര്യങ്ങളുമായി ഒതുങ്ങിക്കൂടുകയായിരുന്നു.

താനെന്നാണ് അനിതയെ ആദ്യം കണ്ടത്ഉവ്വ്ഓര്മ്മയുണ്ട്ഫസ്റ്റ് സെമസ്റ്ററിലെ Data Structure-ന്‍റെ പരീക്ഷയുടെ അന്ന്ആരുടെയെങ്കിലും കൈയ്യില് രണ്ടു പേനയുണ്ടോ?” ക്രിസ്റ്റിയുടെ ആ ചോദ്യത്തിനു മുന്‍പില്‍ എല്ലാവരും തങ്ങളുടെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തിയപ്പോളാണ് ഒരു പേന പ്രത്യക്ഷപ്പെട്ടത്എന്താ കുട്ടിയുടെ പേര്? ക്രിസ്റ്റി ചോദിച്ചത്  പേനയില് നോക്കിക്കൊണ്ടാണ്.  അനിതഅനിത സിറിയക്ക്.” അന്നേ  പേര് മനസ്സില് കുറിച്ചിട്ടുപേരിന്‍റെ ഉടമയും.

ഒരിക്കല് രജ്ഞിത്തിനു വേണ്ടി കവിത എഴുതുമ്പോഴാണ് അവള് കടന്ന് വന്നത് കവിത അവള് എടുത്തു ഉറക്കെ വായിച്ചു.

      ഓര്ക്കാതിരിക്കുകപ്രിയേ ഓര്ക്കാതിരിക്കുക
       വരികള് എഴുതിയ കൈകളെ ഓര്ക്കാതിരിക്കുക....
      ഓര്ത്തോത്തൊരിക്കലും കരയാതിരിക്കുക
      പ്രിയേ കരയാതിരിക്കുക....
      എന്നെക്കുറിച്ച് നീ ഓര്ക്കുകില് ശൂഭസ്മരണകള് മതി
      അതു മാത്രം മതി പ്രിയേ.........
      നിന്റെ ഓര്മ്മകള് പോലും സുഖമായിരിക്കട്ടെ
      എന്നും സുഖമായിരിക്കട്ടെ...
      ഓര്മ്മയിലൊരു നിഴല് പോലും
      വീഴാതെ സ്നേഹിച്ചിടുന്നു ഞാന്......
      നിന്നെ സ്നേഹിച്ചിടുന്നു ഞാന്
      അത്രമേല്, അത്രമേല് സ്നേഹിച്ചിടുന്നു ഞാന്...

“ഫന്റ്റസ്റ്റിക്ക്! അനിത പറഞ്ഞുഇത് ക്രിസ്റ്റഫര് എഴുതിയതാ? അല്ലവേറൊരാളെ കൊണ്ട് എഴുതിപ്പിച്ചതാ. ക്രിസ്റ്റി പറഞ്ഞുക്രിസ്റ്റഫര് വലിയ തമാശക്കാരനാണല്ലോ. അവള് പറഞ്ഞുഎന്തു വലിയ പേര്ക്രിസ്റ്റഫര് സാം തോമസ്ഞാന് ക്രിസ്റ്റി എന്ന് വിളിച്ചോട്ടേ? അവള് കുസൃതിയോടെ ചോദിച്ചുഅങ്ങനെയാണ് ക്രിസ്റ്റഫര് സാം തോമസ്ക്രിസ്റ്റിയായി മാറിയത്.
അങ്ങനെയിരിക്കെയാണ് കോളേജ് യൂണിയന് ഇലക്ഷന് വന്നത്പ്രധാന നേതാക്കന്മാരെല്ലാം മത്സരരംഗത്തുണ്ട്ശ്യാം ശശിധരന് (ചെയര്മാന്), ശ്രുതിബാലഎസ് (വൈസ് ചെയര്പേഴ്സണ്), രഞ്ജിത്ത് സേവ്യര്‍ (വൈസ് ചെയര്മാന്), സ്വരാജ് മോഹന് (ജന: സെക്രട്ടറി)തന്സിഫ് താഹ (ആര്ട്സ് സെക്രട്ടറി)അനിത സിറിയക്ക് (കൗണ്സിലര്)ക്രിസ്റ്റഫര് സാം തോമസ് (മാഗസിന് എഡിറ്റര്എന്നിവരായിരുന്നു ഔദ്യോഗിക പാനലില്. എന്നാല് തന്‍റെ അനുവാദമില്ലാതെ തന്നെ കൗണ്സിലര് സ്ഥാനാര്ത്ഥിയായി പ്രഖ്യാപിച്ചത് ഇഷ്ടപ്പെടാതിരുന്ന അനിത മാഗസിന് എഡിറ്റര് സ്ഥാനത്തേക്കു കൂടി നോമിനേഷന് സമര്പ്പിച്ചുഅവരുടെ പാര്ട്ടി ഒരിക്കലും ജയിക്കാത്ത സീറ്റായിരുന്നു മാഗസിന് എഡിറ്ററുടേത്.

അനിതയ്ക്കെതിരെ താന് മത്സരിക്കില്ലെന്നു ക്രിസ്റ്റി പ്രഖ്യാപിച്ചുഎല്ലാവരും അമ്പരന്നുകാരണം ഏതു സീറ്റില് നിന്നാലും വിജയിക്കാനുള്ള പിന്തുണ ക്രിസ്റ്റിക്ക് കോളേജിലുണ്ട്അനിതയെ എഡിറ്ററാക്കാന് ക്രിസ്റ്റിയുടെ ഒത്തുകളിയാണിതെന്ന് ഏതിരാളികള് പ്രചരിപ്പിച്ചുവളരെ കോളിളക്കങ്ങള്ക്കു ശേഷംഅനിത നോമിനേഷന് പിന്വലിച്ചുകൗണ്സിലറായി മത്സരിച്ചുവോട്ടെണ്ണി തീര്ന്നപ്പോള് ഏതിര്സ്ഥാനാര്ത്ഥി കണ്ണനെ 236 വോട്ടുകള്ക്ക് പിന്തള്ളി ക്രിസ്റ്റി വിജയിച്ചു.
     
ആര്ട്സ് ക്ലബ് ഉദ്ഘാടത്തിനു അനിതയ്ക്കു പാടാനായി ഒരു പാട്ടെഴുതി കൊടുക്കണമെന്ന് തന്സിഫ് ആവശ്യപ്പെട്ടുപാട്ടിനു ഈണം നല്കി കൊണ്ട് അരുണ്  വരികള് പാടിയപ്പോള് അനിതയുടെ കണ്ണുകള് നിറഞ്ഞു.

      എത്ര നാളായി കാത്തിരുന്നെന്നോ
      എന്നിട്ടും നീയെന്തേ വന്നീലാ
      നിന്‍റെ കാലൊച്ച കേള്ക്കാനായിന്നും
      എന്‍റെ കാതുകള് കൊതിച്ചിടുന്നു.

ക്രിസ്മസ് ആഘോഷങ്ങളുടെ തലേദിവസമാണ് എല്ലാം കീഴ്മേല് മറിഞ്ഞത്ക്ലാസ്സിനിടയ്ക്ക് വെച്ചു രോഹിണി ടീച്ചര് അവനെ വിളിച്ചുകൊണ്ട് പോയപ്പോള്തന്നെ കാണാന് വന്നിരിക്കുന്നത് അനിതയുടെ അമ്മയായിരിക്കുമെന്ന് അവനൊട്ടും തന്നെ കരുതിയിരുന്നില്ല. കഴിഞ്ഞദിവസം താനവള്ക്ക് നല്കിയ കത്ത് അനിതയുടെ അച്ഛന്‍റെ കൈവശമെത്തിയ കാര്യം അവനപ്പോഴാണറിഞ്ഞത്.  പോകാന് നേരം  അമ്മ ക്രിസ്റ്റിയോടു ചോദിച്ചു. “മോനേ ക്രിസ്റ്റിനീ എനിക്കു വാക്കു തരണം.  നീയെന്‍റെ അനിതമോളെ എനിയ്ക്കു തിരിച്ചു തരില്ലേ?    അമ്മയുടെ വാക്കുകള് തള്ളിക്കളയാന് ക്രിസ്റ്റിക്കായില്ല.

തിരികെ ക്ലാസ്സിലെത്തിയപ്പോള് ജോമോന് സാര് വെബ് പ്രോഗ്രാമിംഗ് തകര്ത്തു പഠിപ്പിക്കുന്നുഒന്നും ശ്രദ്ധിക്കാന് തോന്നിയില്ലബെഞ്ചില് തലവെയ്ച്ചു കിടന്നുആരോ വന്നു തോളില് തൊട്ടതറിഞ്ഞാണ് തലയുര്ത്തിയത്കൈയ്യില് ഒരു Eclairs-മായി അനിതഇന്നെന്‍റെ പിറന്നാളാണ്. അവള് പറഞ്ഞുഹാപ്പി ബെര്ത്ത് ഡേ. അവന് അത്ര മാത്രമേ പറഞ്ഞുള്ളു.
     
വൈകുന്നേരം വീട്ടിലെത്തിയ പാടെ ക്രിസ്റ്റി നേരെ കയറി കിടന്നുനാളെ ക്രിസ്തുമസ് ആഘോഷത്തിന് അനിതയ്ക്ക് ചൊല്ലേണ്ടിയ കവിത താനിതു വരെ എഴുതിയില്ലല്ലോ എന്നവന് ഓര്മ്മിപ്പിച്ചുകണ്ണടച്ചപ്പോള് മനസ്സില് തെളിയുന്നത് തുളസിക്കതിര് പോലെയുള്ള അനിതയുടെ രൂപമാണ്സ്വന്തം മകളെ ജീവനു തുല്യം സ്നേഹിക്കുന്ന അവളുടെ അമ്മഇന്ന് അവളുടെ പിറന്നാള് ദിനത്തില്അവള്ക്കു നല്കുന്ന സമ്മാനമെന്താവുംമനസ്സിലോടിയെത്തിയ തരളിതമായ ഒരു അമ്മ മനസ്സിന്റെ വാക്കുകള് ക്രിസ്റ്റി കടലാസ്സിലേക്കു പകര്ത്തി.

      മകളേ നിനക്കായ് ക്രിസ്മസിന് പുണ്യങ്ങള്...

പിറ്റേന്ന്  കവിത ചൊല്ലിയപ്പോള്അത് തന്നെക്കുറിച്ച് എഴുതിയതാണെന്ന് അനിത മനസ്സിലാക്കിയിരുന്നില്ലമാഗസിന് പ്രകാശനത്തിന്റെ തലേദിലസമാണ് ക്രിസ്റ്റി അവളെ വിളിച്ചു കാര്യമെല്ലാം തുറന്നു പറഞ്ഞത്അവളുടെ അമ്മ തന്നെ വന്ന് കണ്ട കാര്യം പറഞ്ഞപ്പോള് ആദ്യം അനിത വിശ്വസിച്ചില്ലനീണ്ട മൗനത്തിന്റെ പുറന്തോട് പൊട്ടിച്ച് സംസാരിച്ചു തുടങ്ങിയത് അവനാണ്.
നമ്മള് ഒത്തിരി അടുത്തുപോയി അനിതപക്ഷേ അടുക്കു തോറും നാം അകലുകയായിരുന്നുസാമാന്യത്തിന്‍റെ നിയമങ്ങളെ അതിവര്ത്തിച്ചു കൊണ്ട് സ്വാതന്ത്രത്തിന്‍റെ അനന്തവിഹായസ്സില് പറന്നുയരാന് വെമ്പല് കൊള്ളുന്ന പക്ഷികളെപ്പോലെയായിരുന്നു നാം. അനിത ഒന്നും പറഞ്ഞില്ല.
     
ക്രിസ്റ്റി തിരിച്ചു നടന്നുക്രിസ്റ്റി...” അവള് വിളിച്ചുഅവന് തിരിഞ്ഞു നോക്കിഅവളുടെ കണ്ണുകള് നിറഞ്ഞിരുന്നുപ്രണയത്തിന്റെ പുല്മേടുകളിലൂടെ യഥേഷ്ടം അലഞ്ഞു നടക്കാന് നമുക്കാവുമായിരുന്നു ക്രിസ്റ്റിനമ്മെ നാം തന്നെ തടയുകയായിരുന്നില്ലേ? വീണ്ടും മൗനംഅവള് തുടര്ന്നുമനസ്സിലെ അവസാന നെയ്ത്തിരിനാളവും അണഞ്ഞു പോയിരിക്കുന്നുനമുക്കിനി നമ്മള് എന്ന സങ്കല്പ്പത്തില് നിന്നും ഞാനും നീയുമെന്ന യാഥാര്‍ത്ഥ്യത്തിലേക്കു മടങ്ങാം..... അനിത പറഞ്ഞു വരുന്നത്....? അതേ ക്രിസ്റ്റിഒരേയൊരു പോംവഴി മാത്രംനമ്മള് രണ്ടു പേരിലൊരാള് ഇവിടെ നിന്നും പോവുകഅതു മാത്രംഎന്നാണെങ്കിലും ഒരിക്കല് നമ്മള് പിരിയേണ്ടവരാണ്എങ്കിലത് ഇപ്പോള് തന്നെയാവട്ടെ...! അനിത കരച്ചിലടക്കാന് പാടുപെട്ട് ഷാള് കൊണ്ട് വാപൊത്തി തിരികെ നടന്നുകണ്ണുകള് തുടച്ചിട്ട് തിരിഞ്ഞ അവന്‍റെ പിന്നില് യമുന ടീച്ചറുംപ്രിന്സിപ്പള് ഫാഎബിന് നെല്ലിക്കുന്നേലും!
     
പിറ്റേന്ന് മാഗസിന്റെ പ്രകാശനമായിരുന്നുഅപര് എന്ന പ്രഥമ നോവലിലൂടെ പ്രസിദ്ധമായ യുവ സാഹിത്യകാരനായ ശിവപ്രസാദാണ് പ്രകാശനം ചെയ്യാനായി എത്തിയിരിക്കുന്നത്അനിത ഇതു വരെ എത്തിയിട്ടില്ലവീട്ടില് ബെല്ലടിക്കുന്നതല്ലാതെ ആരും ഫോണെടുക്കുന്നില്ലപ്രസംഗിക്കാന് ക്രിസ്റ്റി എഴുന്നേറ്റപ്പോളാണ് മൊബൈല് ബെല്ലടിച്ചത്അടുത്തിരുന്ന രഞ്ജിത്തിന്റെ കൈയ്യില് ഫോണ് കൊടുത്തിട്ട് പ്രസംഗിക്കാന് കയറിപ്രകാശനം കഴിഞ്ഞ പാടെ സ്റ്റേജിനരികില് നിന്ന രഞ്ജിത്ത് ഉറക്കെ വിളിച്ചുക്രിസ്റ്റി.... നമ്മുടെ അനിത...” എല്ലാവരും രഞ്ജിത്തിനെ നോക്കി എന്തു പറ്റിയെടാ അനിതയ്ക്ക്? ക്രിസ്റ്റി ചോദിച്ചുനമ്മുടെ അനിത.....” രഞ്ജിത്ത് വിതുമ്പുകയായിരുന്നു. “സൂയിസൈഡ് അറ്റംപ്റ്റ്ശങ്കേഴ്സ് ഹോസ്പിറ്റലില് .സി.യുവില്....” രഞ്ജിത്ത് വാചകം പൂര്ത്തിയാക്കിയില്ല.
     

“അനിതാ.........” ക്രിസ്റ്റി കട്ടിലില് നിന്ന് ചാടിയെണീറ്റുവാച്ചില് നോക്കി സമയം രാത്രി 1.20 വൈകുന്നേരം വന്ന് കിടന്നതാണ്സെലിനും അഞ്ജുമോളും നല്ല ഉറക്കമാണ്തലവേദനയായതു കൊണ്ട് തന്നെ ശല്യപ്പെടുത്തേണ്ടെന്ന് വെച്ചാവും തന്നെ വിളിക്കാതിരുന്നത്6 വര്ഷം മൂമ്പു നടന്ന സംഭവം ഇന്നലെ കഴിഞ്ഞതുപോലെഓര്മ്മിക്കാന് ആഗ്രഹിക്കാതിരുന്ന ഓര്മ്മകള്അനിതയെ വീണ്ടും കാണുമെന്ന് സ്വപ്നത്തില് പോലും പ്രതീക്ഷിച്ചിരുന്നില്ല.
     
അനിത ആത്മഹത്യാശ്രമം നടത്തിയെങ്കിലുംതക്കസമയത്ത് വീട്ടുകാര് കണ്ടുപിടിച്ചതു കൊണ്ട് ജീവന് രക്ഷിക്കാന് സാധിച്ചുആശുപത്രിയില് നിന്നും അനിത ഡിസ്ചാര്ജ്ജ് വാങ്ങിപ്പോയതിന്‍റെ മൂന്നാംപക്കം പ്രിന്സിപ്പള് തന്നെ വിളിപ്പിച്ചുശാന്തസ്വഭാവക്കാരനുംതമാശക്കാരനുമായിരുന്ന ഫാഎബിന് നെല്ലിക്കുന്നേല് അന്ന് തികച്ചും ഗൗരവത്തിലായിരുന്നുതന്നെ വിചാരണ ചെയ്യാന് വിളിപ്പിച്ചതാണ് എന്ന് ക്രിസ്റ്റിക്ക് മനസ്സിലായിഞാന് ക്രിസ്റ്റഫറിനെ പറ്റി ഇങ്ങനെയല്ല വിചാരിച്ചിരുന്നത്. ഫാഎബിന് പറഞ്ഞുതാനൊന്നും മിണ്ടിയില്ലസംഗതി വളരെ ഗുരുതരമാണ്അനിതയുടെ അച്ഛന് പരാതി തന്നിട്ടുണ്ട്നീയുള്ള കാലത്തോളം അവളെ  കോളേജില് വിടത്തില്ലെന്ന്നിനക്കറിയാമല്ലോ സിറിയക്ക് ജോസഫിനെനമ്മുടെ കോളേജിന്റെ  ഡയറക്ടര് ബോര്ഡ് മെംബര് കൂടിയാണ് അദ്ദേഹംനിന്നെ ഡിസ്മിസ്സ് ചെയ്യണമെന്നാണ് ആവശ്യംപ്രത്യേകിച്ചും അന്ന് ഞാനുംയമുന ടീച്ചറും ദൃക്സാക്ഷികള് കൂടിയായ സ്ഥിതിക്ക്നിനക്ക് രണ്ടു ചോയിസുണ്ട്1) സസ്പെന്ഷന്, 2) ഡിസ്മിസ്സല്ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. പ്രിന്സിപ്പാള് പറഞ്ഞുക്രിസ്റ്റി ഒന്നും പറഞ്ഞില്ലഅവന് അതു പണ്ടേ മനസ്സില് കണ്ടതാണ്.
     
“പക്ഷേ തനിക്കെതിരെ ആക്ഷനെടുക്കരുതെന്ന്  കുട്ടിയുടെ അമ്മ ഞങ്ങളോടു പറഞ്ഞു. പ്രിന്സിപ്പള് തുടര്ന്നുഅതു കൊണ്ട് മൂന്നാമതൊരു ചോയിസ് ഞങ്ങള് തരുന്നുട്രാന്സ്ഫര് - കൊടകര സഹൃദയ കോളേജില് നിന്നൊരു ടെസ്സി അനു മാത്യു അപ്ലൈ ചെയ്തിട്ടുണ്ട്ക്രിസ്റ്റഫര് ആകുമ്പോള് തൃശ്ശൂരില് നിന്ന് കൊടകരയ്ക്ക് പോകാന് അധികം ദൂരമില്ലല്ലോതനിക്കു വീട്ടില് നിന്നും പോയി വരികയും ചെയ്യാം. തന്‍റെ ഭാവി നിര്ണ്ണയിച്ചു കഴിഞ്ഞു എന്ന ക്രിസ്റ്റിക്ക് മനസ്സിലായികൊല്ലം ഇനി ഓര്മ്മകളിലേക്ക്.... പിരിഞ്ഞു പോകാന് നേരം അനിതയുടെ അടുത്ത കൂട്ടുകാരി രമ്യ വന്നു ചോദിച്ചു. “എന്തിനായിരുന്നു ക്രിസ്റ്റി ഇതെല്ലാംഅനിത പാവമല്ലായിരുന്നോഅവള്ക്ക് ഒരു ചീത്തപ്പേരുണ്ടാക്കി കൊടുത്തപ്പോള് നിനക്ക് തൃപ്തിയായില്ലേഇനിയവള്ക്ക് പഠിക്കാന് കഴിയുമോ? ഒന്നിനും മറുപടിയില്ലായിരുന്നുഇപ്പോള് അനിതയുടെ വാക്കുകളും... അവള് കാത്തിരിക്കുകയായിരുന്നെന്ന്, തന്നെയും കാത്ത്.... കുറ്റബോധം മനസ്സില് നീറിപ്പുകയുന്നു.
     
ഓര്ക്കുന്തോറും ഭ്രാന്ത് പിടിക്കുന്നതായി ക്രിസ്റ്റിക്ക് തോന്നിഉറങ്ങികിടക്കുന്ന സെലിനെയുംഅഞ്ജുമോളെയും അവന് നോക്കിപാവംഅവരൊന്നുമറിയണ്ടഉറങ്ങികൊള്ളട്ടെ.. നാളെ അഞ്ജു വളര്ന്നുവരുമ്പോള് അനിതയുടെ അവസ്ഥ അവള്ക്കുണ്ടായാല്ഒരു പിതാവ് എന്ന നിലയില് അവളെ തിരുത്താന് തനിക്കു ധാര്മ്മിക അവകാശമുണ്ടാകുമോ?
     
ക്രിസ്റ്റി കട്ടിലില് നിന്ന് മെല്ലെ എണീറ്റുഅവന് ചില തീരുമാനങ്ങളെടുത്തു കുറ്റബോധവുമായി നീറി നീറി ജീവിക്കാന് വയ്യഅവന് ഒരിക്കല് കൂടി സെലിനെയും അഞ്ജുവിനെയും നോക്കികുനിഞ്ഞ് ഇരുവരുടെയും കവിളില് ചുംബിച്ചുഅവന് നടന്നു ചെന്ന് ടെറസ്സിലേക്കുള്ള വാതില് തുറന്ന് പുറത്തേയ്ക്കിറങ്ങി.
     
നല്ല തണുപ്പ്ഇരുട്ടിലും മിന്നിതിളങ്ങുന്ന നക്ഷത്രബിന്ദുക്കള്... അവ തന്നെ നോക്കി പുഞ്ചിരിതൂകുന്നതായി ക്രിസ്റ്റിക്കു തോന്നിഏതാനും നിമിഷങ്ങള്ക്കകം താനും അവയോടൊപ്പം ഒരു വെള്ളിനക്ഷത്രമായി പരിണമിക്കേണ്ടിയിരിക്കുന്നു.
     
വേഗം... അവന്‍റെ മനസ്സു മന്ത്രിച്ചുഅവന് താഴേയ്ക്ക് നോക്കികൂരിരുട്ട് മാത്രംതന്റെ ജീവിതമാണതെന്ന് അവനു തോന്നിമുന്നോട്ട് ഇരുട്ട് മാത്രംനാളെ നേരം പുലരുമ്പോള് തന്‍റെ സ്വപ്നങ്ങളുംപ്രതീക്ഷകളും എല്ലാം താഴെ ചിന്നിച്ചിതറി കിടക്കുകയാവുംഅവന്  പാരപ്പറ്റിലേക്കു കാലെടുത്തു വെച്ചുമെല്ലെ മുന്നോട്ട് കാലെടുത്തു വെച്ചു.......
     
“ഡാഡീ..... ക്രിസ്റ്റി തിരിഞ്ഞു നോക്കിഅഞ്ജു!. അവള് എപ്പോള് ഉണര്ന്നുഎന്നെ വിളിക്കാതെ ഡാഡി  പോവാ? അവള് ഒന്നുമറിയാതെ ചോദിച്ചുക്രിസ്റ്റി മെല്ലെ അവളുടെ അരികിലേക്ക് നടന്നെത്തിഅവന് അഞ്ജുവിനെ വാരിയെടുത്തു തുരുതുരാ ഉമ്മവെച്ചുഅവന്‍റെ കണ്ണുകള് നിറഞ്ഞൊഴുകുകയായിരുന്നു.. “മോളേ....എന്റെ മോളേ....” അഞ്ജു തന്‍റെ കുഞ്ഞി കൈകള്കൊണ്ട് ക്രിസ്റ്റിയുടെ കണ്ണുനീര് തുടയ്ക്കാന് ശ്രമിച്ചു. “കരയാതെ ഡാഡി... കരയാതെ....” കാര്യമെന്തെന്ന്  നാലു വയസ്സുകാരിക്ക് മനസ്സിലായില്ല.
     

“അഞ്ജുമോള്ക്ക് ഉണ്ണിവാവേടേം അമ്പിളിമാമന്റേം കഥ പറഞ്ഞു തരാമെന്ന് ഡാഡി പറഞ്ഞില്ലായിരുന്നോ?” അഞ്ജു ചോദിച്ചുക്രിസ്റ്റി തലയാട്ടി. “അടുത്ത ദിവസമാകട്ടെമോളുറങ്ങിക്കോ. അവള് അനുസരണയോടെ ക്രിസ്റ്റിയുടെ തോളില് തല ചായ്ച്ചുഡാഡി താരാട്ടു പാട്. ഉണ്ണീ വാവാവോ.... പൊന്നുണ്ണി  വാവാവോ... അഞ്ജു പറഞ്ഞുക്രിസ്റ്റി അവളെ തോളിലിട്ട് താരാട്ടു പാടാന് തുടങ്ങിഅവള് ഉറങ്ങിയെന്ന ഉറപ്പായപ്പോള് ക്രിസ്റ്റി മെല്ലെ മുറിയിലേക്കു നടന്നുഅവളെ കട്ടിലില് കൊണ്ടു കിടത്തിയ ശേഷം ക്രിസ്റ്റി തിരികെ ചെന്ന് വാതിലടച്ചുഉറക്കം നഷ്ടപ്പെട്ട ക്രിസ്റ്റി സിസ്റ്റം സ്റ്റാര്ട്ട് ചെയ്ത് നാളെ സൈറ്റില് അപ്ലോഡ് ചെയ്യേണ്ട പ്രോഗ്രാമിനായി Dreamweaver-ന്‍റെ ലോകത്തിലേക്കു ആഴ്ന്നിറങ്ങി.