2011, ഫെബ്രുവരി 24, വ്യാഴാഴ്‌ച

പുനര്‍ജനി : പറയാന്‍ മറന്ന കഥ

‘സാര്‍, മരിച്ചവര്‍ നക്ഷത്രങ്ങളായി പുനര്‍ജനിക്കുമെന്നാണ് നിങ്ങള്‍ ഇന്ത്യക്കാര്‍ വിശ്വസിക്കുന്നതെന്ന് പറഞ്ഞു കേട്ടത് ശരിയണോ?’ പുതുതായി ഇന്റെര്‍ന്ഷിപിനു ചേര്‍ന്ന നികോളിന്റെ ചോദ്യം കേട്ട അയാള്‍ വെറുതെ പുഞ്ചിരിക്കുക മാത്രം ചെയ്തു. ‘അതൊരു മിത്ത് ആണ് നികോള്‍.. അങ്ങനെ പല വിശ്വാസങ്ങളും നിലവിലുള്ള രാജ്യം ആണ് ഇന്ത്യ. നിങ്ങള്‍ അമേരിക്കകാര്‍ക്ക് പലതും പുതിയ അറിവുകള്‍ ആയിരിക്കും.’ ഇന്റര്‍കോം എടുത്തു അയാള്‍ മോണിക്കയുടെ നമ്പര്‍ ഡയല്‍ ചെയ്തു – ‘മോണിക്ക, പ്ലീസ് കം ടു മൈ കാബിന്‍’. ‘നികോള്‍, മീറ്റ്‌ മിസ്‌. മോണിക്ക. ഷി ഈസ്‌ ഔര്‍ HR മാനേജര്‍.’ ‘മോണിക്ക, ദിസ്‌ ഈസ്‌ നികോള്‍ ഫ്രം USA. ഷി വില്‍ ബി ടുയിംഗ് എ 6 മന്ത്സ് ഇന്‍റെര്ന്‍ഷിപ്പ്‌ ഇന്‍ ഔര്‍ കമ്പനി. യു ഷുഡ് ഹെല്‍പ്‌ ഹേര്‍ വിത്ത്‌ നെസിസ്സറി ഫെസിലിടീസ്.’
മോണിക്ക നികോളിനെയും കൂട്ടി പുറത്തേക്ക് നടന്നപ്പോള്‍ ഫോണ്‍ വീണ്ടും മണിയടിച്ചു. “സാര്‍, AIIMS-ല്‍ നിന്നും ഡോ. പ്രിയ കാണാന്‍ വന്നിരിക്കുന്നു. സാര്‍ വിദേശത്ത് ആയിരുന്നപ്പോഴും അവര്‍ രണ്ടു, മൂന്ന് വട്ടം കാണ്മാന്‍ വന്നിരിന്നു. അന്ന് ഞാന്‍ പറഞ്ഞിരുന്നു സാര്‍ ഇന്ന് വരും എന്ന്..” റിസെപ്ഷനില്‍ നിന്ന് മുകേഷ്‌ ആണ്. “ഓക്കേ മുകേഷ്‌. അവരോടു വരാന്‍ പറയൂ..”
“വെല്‍കം ഡോ. പ്രിയ, ടേക്ക് യുവര്‍ സീറ്റ്‌.”
“ഗുഡ്‌ ഈവനിംഗ് സര്‍. ഞാന്‍ മുന്‍പ് സാറിനെ കാണാന്‍ വന്നിരിന്നു. അപ്പോഴാണ് സര്‍ 3 മാസമായ്‌ വിദേശത്താണ് എന്ന് അറിഞ്ഞത്. ഞാന്‍ വന്നത്...”
“എനിക്ക് അറിയാം, പ്രിയ. ഞാന്‍ പലവട്ടം പ്രിയയോടു പറഞ്ഞതാണ്‌, അവളുടെ ശുപാര്‍ശയുമായ്‌ എന്നെ കാണാന്‍ വരരുതെന്ന്.. കഴിഞ്ഞത് കഴിഞ്ഞു.. പലവട്ടം ആലോചിച്ചിട്ടാണ് ഞങ്ങള്‍ പിരിയാനുള്ള തീരുമാനം എടുത്തത്‌.. We are separated but I don’t like to be legally divorced. If she wants to be divorced, then I am OK.
“വേണ്ട സര്‍, അതിന്‍റെ ആവശ്യം ഇനി ഇല്ല.. മാളവിക പോയി.. പിണക്കങ്ങള്‍ ഇല്ലാത്ത ലോകത്തിലേക്ക്..”
തലക്കിട്ട് ആരോ ഇരുമ്പ് കൂടം എടുത്തു അടിച്ചത് പോലെ തോന്നി അയാള്‍ക്ക്. “എപ്പോള്‍ ആയിരുന്നു?” അയാളുടെ ചോദ്യം യാന്ത്രികമായിരുന്നു. “ഇന്ന് വെളുപ്പിനെ.. ഷീ വാസ്‌ ഹാവിംഗ് മള്‍ടിപ്പിള്‍ ബ്രെയിന്‍ ടൂമെര്സ്.. അക്യുറ്റ്‌ സ്റ്റേജില്‍ ആണ് കാന്‍സര്‍ ഡയിഗനോസ് ചെയ്തത്.. വി വേര്‍ ഹെല്‍പ്‌ലെസ്..”
AIIMS-ലേക്ക് കാറില്‍ സഞ്ചരിക്കുന്ന സമയത്താണ് പ്രിയ ആ കത്തിനെ കുറിച്ച് ഓര്‍മിച്ചത്. “സാറിന് തരാന്‍ മാളവിക ഒരു ലെറ്റര്‍ എഴുതി തന്നിരുന്നു.. സാര്‍ മടങ്ങി വരുമ്പോള്‍ കാണ്മാന്‍ പറ്റിയില്ലെങ്കില്‍ എന്ന് പേടിച്ചു..”

കണ്ണേട്ടന്,
നിന്‍റെ നനവ്ഏറ്റു ഉണരാന്കൊതിച്ച ഒരു മൊട്ടു ഉണ്ടായിരുന്നു ഇവിടെ... ഭൂമിയിലെ എല്ലാത്തിനേക്കാളും നിന്നെ മോഹിച്ചു കാത്തിരുന്നു ജീവന്‍റെ മുകുളം... നിന്‍റെ കണ്ണീര്ആയിരുന്നു അതിന്‍റെ ജീവാമൃതം.... നിന്‍റെ നനവേല്ക്കാത്ത സന്ധ്യയെ കണ്ണീര്കൊണ്ട് യാത്രയാക്കി കലങ്ങിയ കണ്ണോടെ ഉറക്കം ഉണരുന്ന ഒരു ജീവന്‍... ഉറങ്ങാത്ത രാത്രിയെ നിന്‍റെ നനവുള്ള ഓര്‍മ്മകളുടെ കരിമ്പടം പുതച്ചു ഉറങ്ങിയ ജീവന്‍.. നിന്‍റെ നോവ്എന്നും നെഞ്ചോടു ചേര്ത്ത ജീവനെ നീ മറന്നോ...?? അതോ കൊഴിഞ്ഞു പോയ സന്ധ്യയില്നീ പെയ്തു തോര്‍ന്നു ബാക്കിയാക്കിയ നനവ്‌... ജീവന്‍റെ അവസാന ചുംബനം ആയിരുന്നോ...??
ഒരു വിരല്പാട് പതിയുമ്പോഴേക്കും പിടയുന്ന പൂവിന്റെ തുടിക്കുന്ന ജീവന്ആയിരുന്നു എന്‍റെ ഹൃദയം... അടര്‍ത്തി മാറ്റാന്‍ വെമ്പുന്ന നിന്‍റെ ആകാംഷയും, ആ വിടര്‍ന്ന മിഴികളിലെ കൌതുകവും സ്വന്തമാക്കിയ ഹൃദയം..... എന്നും നിന്‍റെ മാത്രമാണെന്ന് നീ പറഞ്ഞ ഹൃദയം.....!!! ഒരിക്കലും നിന്റെ ആ പഴയ കളികൂട്ടുകാരി ഉണ്ണിമായയ്ക്ക് പകരം വെയ്ക്കാന്‍ ആവില്ല എനിക്ക് എന്നറിയാം.. ഒരിക്കല്ഓര്‍മകള്‍ക്ക് നീ ശ്രാദ്ധമൂട്ടുമ്പോള്തുടിക്കുന്ന ചുവന്ന ഇതളുകള്കൂടി  ശ്രാദ്ധചോറില്കുഴയ്ക്കുക... ആരറിഞ്ഞു നനഞ്ഞ നിന്‍റെ കൈവെള്ളകള്കൊട്ടി വിളിക്കുന്നത്എന്‍റെ ആത്മാവിനെ കൂടി ആണെന്ന്....
ഞാന്‍ പറഞ്ഞു എന്ന് പറഞ്ഞാല്‍, ചിലപ്പോ..
ഒരിക്കലും എന്‍റെ ഇഷ്ടങ്ങള്‍ക്ക്‌ എതിര് നിലക്കാത്ത ആളല്ലേ??
മരണത്തിലേക്ക് ഏറെ ചുവടുകള്‍ ബാക്കി ഇല്ലാത്ത ഒരു ജീവന്‍റെ അവസാനത്തെ ആഗ്രഹം..
നമ്മുടെ മകള്‍... അവള്‍ ഈ ഭൂമിയില്‍ പിറന്നു വീരുമോ എന്ന് എനിക്ക് അറിയില്ല.. അത്ര നാള്‍ കൂടി ഈശ്വരന്‍ എനിക്ക് ആയുസ്സ് നീട്ടിതരേണമേ എന്ന പ്രാര്‍ത്ഥനയെ എനിക്ക് ഉള്ളൂ..
ഓരോ കാരണങ്ങള്‍ ഉണ്ടാക്കി ഞാന്‍ എന്‍റെ ശരീരത്തോട് ഇപ്പോള്‍ പറയാന്‍ തുടങ്ങി.. കുറച്ച് കൂടി സമയം.. കുറച്ച് കൂടി സമയം തരുമോ എന്ന്..
ഒരുമിച്ചു ജീവിച്ചു കൊതി തീര്‍ന്നില്ല...
പിണക്കങ്ങള്‍ എല്ലാം മറന്നു ഞാന്‍ യാത്രയാകുകയാണ്..
ഇണക്കങ്ങളും, പിണക്കങ്ങളും, കളിയും, ചിരിയും, തമാശയും എല്ലാം ബാക്കിയുണ്ടാവും.. പക്ഷെ ഈ മാളവിക മാത്രം...
യാത്ര ചോദിയ്ക്കാന്‍ പാടില്ലെന്നാണ്..
സ്വന്തം മാളു..”

‘മകള്‍??’ അയാള്‍ ചോദ്യഭാവത്തില്‍ പ്രിയയെ നോക്കി. ‘നിങ്ങള്‍ പിരിയുമ്പോള്‍ മാളു 2 മാസം ഗര്‍ഭിണി ആയിരുന്നു.. കാന്‍സര്‍ ആയതിനാല്‍ കുട്ടിയെ ജീവനോടെ കിട്ടും എന്ന് ഒരിക്കലും കരുതി ഇല്ല.. ഇന്ന് വെളുപ്പിന് ആയിരുന്നു ഡെലിവറി.. നോര്‍മല്‍ ബേബി.. കുട്ടിയെ കണ്ടു, പേരും ഇട്ടു മാളവിക പോയ്‌..’
അപ്പോള്‍ incubator-ല്‍ ‘ഉണ്ണിമായ, 3.200, മാളവിക ബേബി’ എന്ന നെയിംടാഗ് കെട്ടിയ ഒരു കുരുന്നു ജീവന്‍ അയാളുടെ വരവും കാത്തിരിപ്പുണ്ടായിരുന്നു....... അങ്ങകലെ ആകാശ ചെരുവില്‍ ആ സമാഗമം കാത്തു രണ്ടു വെള്ളി നക്ഷത്രങ്ങള്‍ ഇമ ചിമ്മാതെ മിന്നി നില്പുണ്ടായിരുന്നു...